സമരപന്തലില്‍നിന്നിറക്കിവിട്ട ജസീറ കടുത്തതണുപ്പ് സഹിച്ച് മരച്ചുവട്ടില്‍, മകള്‍ പനിച്ചു കിടക്കുന്നു, - കണ്ണില്ലാതെ അധികൃതര്‍

Webdunia
ശനി, 7 ഡിസം‌ബര്‍ 2013 (09:50 IST)
PRO
കടല്‍മണല്‍ ഖനനത്തിനെതിരേ സമരം ചെയ്യുന്ന ജസീറയെ സമരപന്തലില്‍നിന്ന്‌ പൊലീസ്‌ കുടിയിറക്കിയതായി റിപ്പോര്‍ട്ട്. ഡല്‍ഹിയിലെ താപനില പതിനൊന്ന്‌ ഡിഗ്രിയിലേക്ക്‌ താഴ്‌ന്നിരിക്കവേയാണ് ഈ കുടിയിറക്കല്‍.

ഇന്നലെ പൊലീസ്‌ ഒരു മണിക്കൂറിനകം സ്‌ഥലം വിട്ട്‌ പോകണമെന്നും ഇല്ലെങ്കില്‍ അറസ്‌റ്റ്‌ ചെയ്യുമെന്നും അറിയിച്ചു. വനിതാപൊലീസുമായി എത്തി അറസ്‌റ്റ്‌ചെയ്‌ത്‌ ജയിലില്‍ അടക്കുമെന്ന്‌ ഭീഷണിപ്പെടുത്തിയപ്പോള്‍ ജസീറ മൂന്ന്‌ മക്കളുമായി പന്തല്‍ വിട്ട്‌ ഇറങ്ങുകയായിരുന്നു.

മൂത്തമകള്‍ റിഫാന പനിച്ച്‌ കിടക്കുകയാണ്‌. പന്തലില്‍ നിന്ന്‌ ഇരുന്നൂറ്‌ മീറ്റര്‍ അകലെ ഒരു മരച്ചുവട്ടിലാണ്‌ മക്കളോടൊപ്പം ജസീറ ഇന്നലെ കഴിഞ്ഞത്‌. ജന്തര്‍മന്ദറില്‍ സമരം തുടങ്ങിയിട്ട്‌ ഇന്നലെ രണ്ട്‌ മാസം പൂര്‍ത്തിയാക്കി.