സിനിമാ രംഗത്തെ തങ്ങളുടെ സമരം ശക്തമാക്കുന്നതിന്‍റെ ഭാഗമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷനും, ഫിലിം ചേംബറിനും മാക്‌ട ഫെഡറേഷന്‍ നോട്ടീസ് നല്‍കി. പതിനാറ് ദിവസത്തെ നോട്ടീസ് ആണ് മാക്‌ട ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.
സിനിമാരംഗത്തെ തൊഴിലാളികള്‍ക്ക് വേതന വര്‍ദ്ധന നടപ്പാക്കിയില്ലെങ്കില്‍ 16 ദിവസത്തിനു ശേഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നാണ് നോട്ടീസില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഡ്രൈവര്‍മാര്‍ക്ക് 300ല്‍ നിന്നും 500 രൂപയും, പ്രൊഡക്ഷന്‍ ബോയ്സിന് 200 രൂപയില്‍ നിന്നും 500 രൂപയും, ലൈറ്റ് ബോയ്സിന് 275 രൂപയായും ശമ്പളം ഉയര്‍ത്തണമെന്നാണ് മാക്‌ടയുടെ ആവശ്യം.
അതേസമയം, സിനിമാരംഗത്ത് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വിവാദങ്ങള്‍ ആശങ്കാജനകമാണെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസം തര്‍ക്കം പരിഹരിക്കുന്നതിന് ലേബര്‍ കമ്മീഷണര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്ന് ഫെഫ്‌കയും, പ്രൊഡ്യൂസേഴ്സ് അസോസിയേഷനും വിട്ടു നിന്നിരുന്നു. ഇതേ തുടര്‍ന്നാണ് കൂടുതല്‍ സമര പരിപാടികളുമായി മുന്നോട്ടു നീങ്ങാന്‍ മാക്‌ട തീരുമാനിച്ചത്.