സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം ഫഹദ് ഫാസിലും ലാലും പങ്കിട്ടു. മികച്ച നടിയായി ആന്‍ അഗസ്റ്റിനും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകനായി ശ്യാമപ്രസാദും തെരഞ്ഞെടുക്കപ്പെട്ടു. ആര്‍ട്ടിസ്റ്റിലെയും നോര്‍ത്ത് 24 കാതത്തിലെയും അഭിനയത്തിനാണ് ശ്യാമപ്രസാദിന് അവാര്‍ഡ്. ആര്‍ട്ടിസ്റ്റിലെ മികവിനാണ് ശ്യാമപ്രസാദിനും ആന്‍ അഗസ്റ്റിനും അവാര്‍ഡ് ലഭിച്ചത്. അയാള്‍, സക്കറിയായുടെ ഗര്‍ഭിണികള്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് ലാലിന് പുരസ്കാരം ലഭിച്ചത്. മികച്ച ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡ് ദൃശ്യത്തിന് ലഭിച്ചു.
മികച്ച കഥാചിത്രത്തിന് സുദേവന്‍ സംവിധാനം ചെയ്ത ക്രൈം നമ്പര്‍ 89ന് ലഭിച്ചു. മികച്ച ഹാസ്യനടനായി സുരാജ് വെഞ്ഞാറമ്മൂട് തെരഞ്ഞെടുക്കപ്പെട്ടു. ക്രൈം നമ്പര്‍ 89ലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനായി അശോക് കുമാര്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, കന്യകാ ടാക്കീസ് എന്നീ ചിത്രങ്ങളിലൂടെ ലെന രണ്ടാമത്തെ മികച്ച നടിയായി.
സക്കറിയായുടെ ഗര്‍ഭിണികളിലൂടെ അനീഷ് അന്‍വര്‍ മികച്ച കഥാകൃത്തായി. മികച്ച നവാഗത സംവിധായകന്‍- കെ ആര്‍ മനോജ്, മികച്ച കുട്ടികളുടെ ചിത്രം- ഫിലിപ്സ് ആന്‍ഡ് മങ്കിപെന്‍, മികച്ച ബാലതാരം- സനൂപ്, ജൂറി പരാമര്‍ശം- സനുഷ, മികച്ച ഛായാഗ്രാഹകന്‍: സുജിത്ത് വാസുദേവ്, തിരക്കഥാകൃത്ത്- ബോബി സഞ്ജയ്, സംഗീതം- ഔസേപ്പച്ചന്‍, പശ്ചാത്തല സംഗീതം: ബിജിപാല്‍, മികച്ച ഗായകന്‍: കാര്‍ത്തിക്, ഗായിക; വൈക്കം വിജയലക്ഷ്മി, കലാസംവിധായകന്‍: ബാവ, ശബ്ദലേഖനം- ഹരികുമാര്‍, കളറിസ്റ്റ്- രഘുരാമന്‍, മേക്കപ്പ്- പട്ടണം റഷീദ്, വസ്ത്രാലങ്കാരം- സിജി തോമസ്, നൃത്തസംവിധായിക- കുമാര്‍ശാന്തി
ചലച്ചിത്ര മേഖലയിലെ മികവിന് 36 അവാര്‍ഡുകളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതില്‍ 25 എണ്ണം ന്യൂജനറേഷന്‍ കലാകാരന്മാര്‍ക്കാണ് നല്‍കിയിരിക്കുന്നതെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. പ്രശസ്ത സംവിധായകന്‍ ഭാരതി രാജാ ചെയര്‍മാനായ കമ്മിറ്റിയാണ് അവര്‍ഡ് നിര്‍ണയിച്ചത്.