സംസ്ഥാനത്ത് ഭൂ നയം നടപ്പാക്കും - കെ.പി. രാജേന്ദ്രന്‍

Webdunia
തിങ്കള്‍, 31 ഡിസം‌ബര്‍ 2007 (13:26 IST)
KBJWD
സംസ്ഥാന ഭൂനയത്തിന്‍റെ കരട് രേഖ ഒരാഴ്ചയ്ക്കകം നടപ്പാക്കുമെന്ന് റവന്യൂ മന്ത്രി കെ.പി രാജേന്ദ്രന്‍ അറിയിച്ചു. ഭൂ മാഫിയകളെ നിയന്ത്രിക്കാനുള്ള വ്യവസ്ഥകള്‍ നയത്തില്‍ ഉള്‍പ്പെടുത്തും.

ബഹിരാകാശ ഇന്‍സ്റ്റിട്യൂട്ടിനായി അപ്പര്‍ സാനിട്ടോറിയത്തില്‍ സ്ഥലം ഏറ്റെടുക്കുന്ന നടപടി തുടരുന്നതായും മന്ത്രി അറിയിച്ചു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഒരു ഭൂ നയം പ്രഖ്യാപിക്കാന്‍ ഉദ്ദേശിക്കുകയാണ്. ഈ നയത്തിന്‍റെ കരട് രേഖ ജനുവരി നാലിന് പ്രസിദ്ധീകരിക്കും.

ഈ കരട് രേഖയിന്മേല്‍ വിശദമായ ചര്‍ച്ചകള്‍ നടക്കും. സംസ്ഥാനത്തെ എല്ലാ വിഭാഗത്തില്‍പ്പെട്ടവരുമായി രണ്ട് മാസക്കാലം ചര്‍ച്ചകള്‍ സംഘടിപ്പിക്കും. ഈ ചര്‍ച്ചയില്‍ ഉയര്‍ന്നു വരുന്ന അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരിഗണിച്ച് വിശദമായ ഒരു നയം മാര്‍ച്ച് മാസത്തില്‍ നിയമസഭാ സമ്മേളനം നടക്കുമ്പോള്‍ അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.