സംവരണവുമായി ബന്ധപ്പെട്ട് എന്‍ എസ് എസ് ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങള്‍ ഒരിക്കലും നടക്കില്ലെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കൊച്ചിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതു-വലതു പ്രസ്ഥാനങ്ങളില്‍ സവര്‍ണശക്തിയുടെ ചാരന്മാരുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
അമ്പിളിയമ്മാവനെ വേണമെന്ന് പറയുന്നത് പോലുള്ള ഒരു കാര്യമാണ് പെരുന്നയില്‍ നിന്ന് എന്‍ എസ് എസ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിന്‍റെ അപ്രായോഗികത പോലും മനസിലാക്കാതെ എന്‍ എസ് എസിനെ സന്തോഷിപ്പിക്കാന്‍ ഇടതു വലതു മുന്നണി നേതാക്കന്മാര്‍ മത്സരിക്കുകയാണ്.
നടപ്പാക്കാന്‍ കഴിയാത്ത വാഗ്‌ദാനങ്ങളാണ് മുന്നണിനേതാക്കള്‍ എന്‍ എസ് എസിന് നല്‍കുന്നത്. ഈഴവസമുദായത്തിന്‍റെ താല്‍പര്യങ്ങള്‍ സംഘടിത ശക്തി കൊണ്ടു നേടിയെടുക്കാന്‍ തക്കവണ്ണം സമുദായത്തെ ശക്തിപ്പെടുത്തും.
ഈഴവ സമുദായത്തെ സഹായിക്കുന്നവരെ വിജയിപ്പിക്കാന്‍ കഴിയുന്ന വോട്ട് ബാങ്ക് ആയി സമുദായത്തെ ശക്തിപ്പെടുത്തുകയാണ് എസ് എന്‍ ഡി പിയുടെ ലക്‌ഷ്യമെന്നും വെള്ളാപ്പള്ളി പറഞ്ഞു.