മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ അബ്ദുള്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട കേസില്‍ സി പി എം ജില്ലാ സെക്രട്ടറി പി ജയരാജനെ ജൂലൈ അഞ്ചിന് അന്വേഷണ സംഘം തീരുമാനിച്ചു. ജൂലൈ ഒമ്പതിന് ചോദ്യം ചെയ്യാനായിരുന്നു നേരത്തെ പൊലീസിന്റെ തീരുമാനം. എന്നാല്‍ ജയരാജന് ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഇല്ലെന്ന് കണ്ടതിനെ തുടര്‍ന്നാണ് ചോദ്യംചെയ്യല്‍ നേരത്തെയാക്കിയത്.
അരോഗ്യപരമായ കാരണങ്ങളാല്‍ താന്‍ വിശ്രമത്തിലായതിനാല്‍ അന്വേഷണ സംഘത്തിന് മുന്‍പാകെ ഹാജരാകാന്‍ കഴിയില്ലെന്ന് ജയരാജന്‍ നേരത്തെ കത്ത് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍ മാറ്റി വച്ചത്.
അന്വേഷണ സംഘത്തിന് മുന്‍പാകെ ഹാജരാകാന്‍ കഴിയില്ലെന്ന് കാണിച്ച് ജൂണ്‍ 21ന് ആണ് ജയരാജന്‍ കത്ത് നല്‍കിയത്. നടുവിനും ഡിസ്കിനുമുള്ള വേദന കാരണം വിശ്രമം ആവശ്യമാണെന്ന് കാണിച്ചാണ് അദ്ദേഹം അന്വേഷണ സംഘത്തിന് കത്ത് നല്‍കിയിരിക്കുന്നത്. ആര്‍ എസ് എസുകാരുടെ ആക്രമത്തിന് ഇരയായിട്ടുള്ള താനിക്ക് ഒരുപാട് അസുഖങ്ങള്‍ ഉണ്ട്. അതിനാല്‍ രണ്ടാഴ്ച കഴിഞ്ഞ് ഒരു ദിവസം ഹാജരകാമെന്നുമാണ് കത്തില്‍ പറയുന്നത്. എന്നാല്‍ ഇത് ശരിയല്ലെന്ന് അന്വേഷണ സംഘത്തിന് വ്യക്തമാകുകയായിരുന്നു.
സിപിഎം അരിയില്‍ ലോക്കല്‍ സെക്രട്ടറി യു വി വേണുവിന്റെ മൊഴിയാണ് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ, സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ എന്നിവരെ ചോദ്യം ചെയ്യുന്നതിലേക്കു കാര്യങ്ങള്‍ എത്തിച്ചത്. കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍വച്ചു കഴിഞ്ഞ 12 നു ജയരാജനെ പൊലീസ് ചോദ്യം ചെയ്തിരുന്നു.