ഷീല ദീക്ഷിതിനെതിരേ രാഷ്ട്രപതിക്ക് നിവേദനം

Webdunia
വ്യാഴം, 6 മാര്‍ച്ച് 2014 (12:59 IST)
PRO
PRO
കേരളാ ഗവര്‍ണറായി ഷീല ദീക്ഷിതിനെ നിയമിക്കുന്നതിനെതിരേ രാഷ്ട്രപതിക്ക് നിവേദനം. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്കറാണ് രാഷ്ട്രപതിക്ക് നിവേദനം അയച്ചത്.

തെരഞ്ഞെടുപ്പില്‍ തോല്‍ക്കുന്ന നേതാക്കളുടെ പുനരധിവാസ കേന്ദ്രമായി രാജ്ഭവനെ മാറ്റരുതെന്നും നിവേദത്തില്‍ അഭ്യര്‍ഥിക്കുന്നു. രാജ്ഭവനിലെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്നതിന് പകരമായി തമിഴ്നാട് ഗവര്‍ണര്‍ക്ക് കേരളത്തിന്‍െറ അധിക ചുമതല നല്‍കുകയാണ് വേണ്ടതെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു.