ഷീലാ ദീക്ഷിതിന് ഔദ്യോഗിക യാത്രയയപ്പ് നല്‍കി

Webdunia
വ്യാഴം, 4 സെപ്‌റ്റംബര്‍ 2014 (14:59 IST)
ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞ ഷീലാ ദീക്ഷിതിന് ഔദ്യോഗിക യാത്രയയപ്പ് നല്‍കി. തിരുവനന്തപുരം വിമാനത്താവളത്തിലെ ടെക്‌നിക്കല്‍ ഏരിയയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമാരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ഷീലാ ദീക്ഷിത്തിനെ യാത്രയയക്കാനെത്തി. 
 
പൊലീസ് സേന ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് മുന്‍ ഗവര്‍ണറെ യാത്രയാക്കിയത്. കേരളത്തിന്റെ പുതിയ ഗവര്‍ണറായി ചുമതലയേല്‍ക്കുന്ന പി സദാശിവം ഇന്ന് വൈകിട്ട് സംസ്ഥാനത്തെത്തും. വെള്ളിയാഴ്ചയാണ് സത്യപ്രതിജ്ഞ.
 
രാജിവെച്ച ഗവര്‍ണര്‍ ഷീലാ ദീക്ഷിതിന് സംസ്ഥാന സര്‍ക്കാര്‍ ബുധനാഴ്ച വിരുന്ന് നല്‍കിയിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഷീലാ ദീക്ഷിതിന് ഉപഹാരം നല്‍കി.