ശ്രീശാന്ത് മലയാളികളുടെ അഭിമാനം: പിന്തുണയുമായി തരൂര്‍ വീണ്ടും

Webdunia
വ്യാഴം, 13 ജൂണ്‍ 2013 (17:24 IST)
PTI
PTI
ശ്രീശാന്ത് മലയാളികളുടെ അഭിമാനമാണെന്ന് കേന്ദ്രമന്ത്രി ശശി തരൂര്‍. ശ്രീശാന്ത് ഇപ്പോള്‍ അഭിമുഖീകരിക്കുന്ന പ്രശ്ങ്ങളില്‍ ദു:ഖമുണ്ട്. എന്നാല്‍ കേസ് കോടതിയിലായതിനാല്‍ കൂടുതലൊന്നും പറയാനില്ലെന്നും തരൂര്‍ പറഞ്ഞു.

ഐപിഎല്‍ ഒത്തുകളിക്കേസിനെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഒത്തുകളി സംഭവത്തില്‍ ശ്രീശാന്ത് നിരപരാധിയാണെന്നാണു വിശ്വാസമെന്നു തരൂര്‍ ശ്രീശാന്ത് അറസ്റ്റിലായ വേളയില്‍ പ്രതികരിച്ചിരുന്നു‍. വാര്‍ത്ത വേദനാജനകമാണ്. മികച്ച കളിക്കാരനും കേരളത്തിന്റെ അഭിമാന താരവുമാണു ശ്രീശാന്ത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.