തന്നെ വിമര്‍ശിച്ച വെള്ളാപ്പള്ളി നടേശന് മറുപടിയുമായി കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ രംഗത്ത്. ശ്രീനാരായണ ഗുരുവിനെപ്പോലും വഞ്ചിച്ച വ്യക്തിയാണ് വെള്ളാപ്പള്ളിയെന്നും സുധീരന്‍ പരിഹസിച്ചു.
വെള്ളാപ്പള്ളി കോണ്‍ഗ്രസിനെ തൊട്ടുകളിക്കരുത്. കോണ്‍ഗ്രസിന്റെ കാര്യം തങ്ങള്‍ നോക്കിക്കോളാം. പാര്‍ട്ടിക്കകത്ത് ഒരു തരത്തിലുള്ള പ്രശ്നങ്ങളും നിലവിലില്ല. സുധീരന്‍ വ്യക്തമാക്കി.
കോണ്‍ഗ്രസുകാര്‍ക്ക് പോലും വേണ്ടാത്ത കെ പി സി സി പ്രസിഡന്റായ വി എം സുധീരന്‍ പണ്ടേ രാജിവെക്കണമായിരുന്നുയെന്നും ഇത്രയും അപഹാസ്യനായ ഒരു പ്രസിഡന്റ് ഉണ്ടായിട്ടില്ലെന്നും എ യും ഐയും ചേര്‍ന്ന് പുറത്താക്കുന്നതിന് മുമ്പ് രാജിവെക്കുന്നതാണ് നല്ലതെന്നും വെള്ളാപ്പള്ളി പരാമര്‍ശിച്ചിരുന്നു.