ശെല്‍‌വരാജിനെതിരെ ആത്മഹത്യാക്കുറ്റത്തിന് കേസെടുക്കണം: കോടിയേരി

Webdunia
വ്യാഴം, 26 ഏപ്രില്‍ 2012 (15:35 IST)
PRO
PRO
നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പോടെ യു ഡി എഫില്‍ രാഷ്ട്രീയ പ്രതിസന്ധി കൂടുമെന്ന് കോടിയേരി ബാലകൃഷ്ണന്‍. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ഉപതെരഞ്ഞെടുപ്പുകള്‍ രാഷ്ട്രീയ മാറ്റങ്ങളുണ്ടാക്കിയ ചരിത്രമാണ് തിരുവനന്തപുരത്തിനുള്ളത്. ഇത് ഇത്തവണയും ആവര്‍ത്തിക്കുമെന്നും കോടിയേരി പറഞ്ഞു.

ആത്മഹത്യാക്കുറ്റത്തിന് ശെല്‍വരാജിനെതിരെയും ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കുമെതിരെയും കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. യു ഡി എഫില്‍ ചേരുന്നതിനേക്കാള്‍ നല്ലത് ആത്മഹത്യയാണെന്ന് ശെല്‍‌വരാജ് നേരത്തെ പറഞ്ഞിരുന്നു.