സോളാര്‍ തട്ടിപ്പില്‍ നടി ശാലുമേനോന്‍ 46 ലക്ഷം രൂപ കൈപ്പറ്റിയെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഡിജിപി ആസിഫലി ഹൈക്കോടതിയെ ബോധിപ്പിച്ചു.
എന്നാല്‍ ശാലുവിനെതിരായ അന്വേഷണം അവസാനിച്ചെന്നും സോളാര്‍ തട്ടിപ്പില്‍ ശാലുവിന് ബന്ധമുണ്ടെന്നത് തെളിയിക്കാനായിട്ടില്ലെന്നും ശാലുവിന്റെ അഭിഭാഷകന്‍ പറഞ്ഞു. ആയതിനാല്‍ ശാലുവിന് ജാമ്യം അനുവദിക്കണമെന്നും ശാലുവിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.
പ്രതിഭാഗത്തിന്റെയും വാദിഭാഗത്തിന്റെയും വാദങ്ങള്‍ പൂര്‍ത്തിയായതോടെ ശാലുവിന്റെ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി. ജസ്റ്റിസ് എസ് എസ് സതീശചന്ദ്രനാണ് ശാലുവിന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്.