ശാന്തിനിയമനം: വിജിലന്‍സ് അന്വേഷിക്കും

Webdunia
WDWD
തിരുവിതാം‌കൂര്‍ ദേവസ്വം ബോര്‍ഡിലെ ശാന്തി നിയമനം സംബന്ധിച്ച് വിജിലന്‍സ് ഡയറക്ടര്‍ അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍. ശാന്തി നിയമനത്തില്‍ അഴിമതിയുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണിത്.

ശാന്തി നിയമനം സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട ദേവസ്വം മന്ത്രി ജി സുധാകരന്‍ ആഭ്യന്തരമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്.

അഴിമതി ആരോപണത്തെ തുടര്‍ന്ന് ശാന്തി നിയമനം നിര്‍ത്തിവയ്ക്കാന്‍ ദേവസ്വം മന്ത്രി നേരത്തേ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ ഇപ്പോഴത്തെ ലിസ്റ്റില്‍ നിന്ന് ശാന്തി നിയമനം വേണ്ടെന്ന് ദേവസ്വം ബോര്‍ഡും തീരുമാനിച്ചിരുന്നു.

ദേവസ്വം ബോര്‍ഡിലെ ഒരംഗത്തിന് ശാന്തി നിയമനത്തിലെ അഴിമതിയില്‍ പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു.