തൃശൂര്‍ ജില്ലയില്‍ ശനിയാഴ്ച ഹര്‍ത്താല്‍. ബി ജെ പിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മണ്ണുത്തി-ഇടപ്പള്ളി ദേശീയ പാതയിലെ ടോള്‍ പിരിവിനെതിരേ സമരം ചെയ്ത ബി ജെ പി പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിചാര്‍ജ് നടത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.
ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരനാണ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് ബി ജെ പി പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലെറിയുകയും പൊലീസ് ലാത്തിവീശുകയുമായിരുന്നു. സംഘര്‍ഷത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കും പൊലീസുകാര്‍ക്കും പരുക്കേറ്റിരുന്നു. മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ ശോഭ സുരേന്ദ്രനും സംഘര്‍ത്തില്‍ പരുക്കേറ്റിരുന്നു.