വ്യാഴാഴ്ച കടയടപ്പു സമരം

Webdunia
ബുധന്‍, 28 ജനുവരി 2009 (17:07 IST)
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി കടയടപ്പു സമരം നടത്തുന്നു. സംസ്ഥാനത്തു നിലവിലുള്ള കെട്ടിട വാടക നിയന്ത്രണ നിയമത്തില്‍ മതിയായ ഭേദഗതികള്‍ വരുത്തി കുടിയാന്‌ അനുകൂലമായി നിയമം നടപ്പിലാക്കുക എന്നതാണ് സമരക്കാരുടെ പ്രധാന ആവശ്യം.

ജസ്റ്റിസ്‌ വി ആര്‍ കൃഷ്ണയ്യര്‍ ചെയര്‍മാനായ നിയമ പരിഷ്കരണ കമ്മീഷനോട്‌ ഇതു പരിഗണിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണു വ്യാഴാഴ്ച സമരം നടത്തുന്നത്.

വൈദ്യുതി സര്‍ച്ചാര്‍ജ്ജും സെസ്സും പിന്‍വലിക്കുക, വെള്ളക്കരം കൂട്ടിയതു പിന്‍വലിക്കുക, കെട്ടിട നികുതിയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വരുത്തിയ ഭീമമായ വര്‍ധന പിന്‍വലിക്കുക എന്നിവയാണ്‌ മറ്റാവശ്യങ്ങള്‍.

സമരം നടത്തുന്ന വ്യാപാരികള്‍ എല്ലാ ജില്ലാ കേന്ദ്രങ്ങളിലേക്കും പ്രകടനം നടത്തും.