വ്യാജ ദൃശ്യം: മൂന്ന് മലയാളികള്‍ പിടിയില്‍

Webdunia
ശനി, 25 ഓഗസ്റ്റ് 2012 (19:52 IST)
PRO
PRO
അസം കലാപവുമായി ബന്ധപ്പെട്ട് വ്യാജ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന്റെ പേരില്‍ മൂന്ന് മലയാളികള്‍ പിടിയില്‍. മലപ്പുറം സ്വദേശികളാണ് പിടിയിലായവര്‍. ബാംഗ്ലൂരില്‍ വച്ചാണ് ഇവര്‍ പിടിയിലായത് സംഭവവുമായി ബന്ധപ്പെട്ട് പതിനൊന്ന് പേരെ ബാംഗ്ലൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ബാംഗ്ലൂരില്‍ ചെറുകിട കച്ചവടം നടത്തുന്നവരാണ് പിടിയിലായ മലയാളികള്‍. ഒരു കൌതുകത്തിന്റെ പേരിലാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതെന്നാണ് ഇവര്‍ പൊലീസില്‍ മൊഴി നല്‍കിയത്. ഇവരെ കൂടുതല്‍ ചോദ്യ ചെയ്ത് വരികയാണ്.

അസം കലാപവുമായ ബന്ധപ്പെട്ട വ്യാജ ദൃശ്യങ്ങള്‍ പ്രച്ചരിച്ചതോടെ നോര്‍ത്ത് ഈസ്റ്റിലുള്ള വിദ്യാര്‍ഥികള്‍ അടക്കമുള്ള കൂട്ടത്തോടെ സ്വദേശത്തേക്ക് പലായനം ചെയ്തിരുന്നു.