വേട്ടക്കൊരു മകന്‍ ക്ഷേത്രത്തില്‍ കവര്‍ച്ച

Webdunia
ബുധന്‍, 19 ഓഗസ്റ്റ് 2009 (14:56 IST)
പാലക്കാട് തിരുവേഗപുറ വേട്ടയ്ക്കൊരു മകന്‍ ക്ഷേത്രത്തിലെ വിഗ്രഹം മോഷണം പോയി. ഒന്നരയടി ഉയരവും 65 കിലോ തൂക്കവുമുളള ശിവപാര്‍വ്വതി കിരാതമൂര്‍ത്തി രൂപത്തിലുളള പഞ്ചലോഹ വിഗ്രഹമാണ്‌ മോഷണം പോയത്.

പട്ടാമ്പി തിരുവേഗപ്പുറ ശിവക്ഷേത്രത്തിന്‌ സമീപം താമസിക്കുന്ന പ്രമുഖ ജ്യോതിഷ പണ്ഡിതനും തന്ത്രിപ്രമുഖനുമായ പടിഞ്ഞാറേപ്പാട്ട്‌ മന പരമേശ്വരന്‍ നമ്പൂതിരിയുടെ കുടുംബക്ഷേത്രത്തിലെ വിഗ്രഹമാണിത്.

ശ്രീകോവിലിന്‍റെ പിന്നിലെ ജനാല പൊളിച്ചാണ്‌ മോഷ്‌ടാക്കള്‍ അകത്ത്‌ കടന്നതെന്നാണ്‌ പ്രാഥമിക നിഗമനം. ഷൊര്‍ണൂര്‍ ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.