വെള്ളാപ്പള്ളിയ്ക്ക് എതിരില്ലാത്ത ജയം

Webdunia
ശനി, 30 ഏപ്രില്‍ 2011 (12:24 IST)
PRO
PRO
എസ് എന്‍ ട്രസ്റ്റ് ഭരണസമിതി തെരഞ്ഞെടുപ്പില്‍ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പാനലിന് എതിരില്ലാത്ത വിജയം. ആറാം തവണയാണ് വെള്ളാപ്പള്ളി നടേശന്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്.

എസ് എന്‍ ഡി പി യൂണിയന്‍ പ്രസിഡന്റ് ഡോ എം എന്‍ സോമന്‍ ട്രസ്റ്റ് ചെയര്‍മാനാവും.
ജി ചന്ദ്രബാബു ആണ് അസിസ്റ്റന്റ് സെക്രട്ടറി. ട്രഷററായി ഡോ ജയദേവനെ തെരഞ്ഞെടുത്തു. കണിച്ചുകുളങ്ങരയിലാണ് തെരഞ്ഞെടുപ്പ് നടന്നത്.