വെള്ളമെന്ന് കരുതി ആസിഡ് മദ്യത്തില്‍ ചേര്‍ത്തു: യുവാവ് മരിച്ചു

Webdunia
ബുധന്‍, 19 മാര്‍ച്ച് 2014 (10:32 IST)
PRO
PRO
വെള്ളമെന്നു കരുതി മദ്യത്തില്‍ ആസിഡ് ചേര്‍ത്ത് കുടിച്ചയാള്‍ മരിച്ചു. സൌത്ത് പനമണ്ണ കരിയന്‍ കാട്ടില്‍ ഗോപാലന്റെ മകന്‍ ഗോപകുമാര്‍(34) ആണു മരിച്ചത്. ഇയാള്‍ക്കൊപ്പം മദ്യപിക്കുകയായിരുന്ന ആള്‍ ഉടന്‍ തന്നെ മദ്യം തുപ്പിക്കളഞ്ഞതിനാല്‍ അപകടം ഒഴിവായി.

പനമണ്ണ ക്ഷേത്രത്തിലെ പൂരാഘോഷത്തിനിടെയാണ് സംഭവം. കൂട്ടുകാര്‍ ചേര്‍ന്ന് മദ്യപിക്കുന്നതിനിടെയാണ് ദുരന്തമുണ്ടായത്. വെള്ളം എന്ന് തെറ്റിദ്ധരിച്ച് ആസിഡ് അടങ്ങിയ ദ്രാവകം മദ്യത്തില്‍ ഒഴിക്കുകയായിരുന്നു.

മദ്യം കഴിച്ച ഗോപകുമാര്‍ കുഴഞ്ഞുവീണു. ഇയാള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.