വെടിമരുന്നുശാല അപകടം‍: ഒരാള്‍ മരിച്ചു

Webdunia
ചൊവ്വ, 24 മാര്‍ച്ച് 2009 (10:19 IST)
തൃശൂര്‍ ജില്ലയില്‍ രണ്ട് വെടിമരുന്ന് ശാലകളില്‍ ഉണ്ടായ സ്ഫോടനങ്ങളില്‍ ഒരാള്‍ മരിക്കുകയും ആറു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെ എരുമപ്പെട്ടിക്ക് സമീപം മുട്ടിക്കലില്‍ ആയിരുന്നു ആദ്യത്തെ പൊട്ടിത്തെറി. കുണ്ടന്നൂര്‍ ജനര്‍ദ്ദനന്‍റെ വെടിമരുന്നു ശാലയിലായിരുന്നു സംഭവം.

ഈ അപകടത്തില്‍ നാലു പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്.

രണ്ടാമത്തെ പൊട്ടിത്തെറി നടന്നത് ഇന്നലെ രാത്രി പത്തരയോടെയായിരുന്നു. ചേലക്കരയ്ക്ക് സമീപം കുറുമലയിലായിരുന്നു പൊട്ടിത്തെറി. ഒറ്റയില്‍ സുധാകരന്‍റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന വെടിക്കോപ്പുകള്‍ക്ക് തീ പിടിച്ചായിരുന്നു അപകടമുണ്ടായത്. പൊട്ടിത്തെറിയില്‍ സുധാകരന്‍റെ ഭാര്യ പ്രീത മരിച്ചു.അപകടത്തില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റു. രണ്ടിടത്തും അഗ്നിശമന സേനയെത്തി തീയണയ്ക്കാന്‍ നേതൃത്വം നല്‍കി