വീരേന്ദ്രകുമാര്‍ എംപിക്ക്‌ ദേഹാസ്വാസ്ഥ്യം

Webdunia
തിങ്കള്‍, 16 ഫെബ്രുവരി 2009 (12:43 IST)
PROPRO
പ്രണബ് മുഖര്‍ജി ബജറ്റ്‌ പ്രസംഗം നടത്തുന്നതിനിടെ കേരളത്തില്‍ നിന്നുള്ള ലോക്സഭാ അംഗം എം പി വീരേന്ദ്രകുമാര്‍ എംപി ക്ക്‌ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‌ ലോക്സഭ 10 മിനുട്ട് നേരത്തേക്ക് നിര്‍ത്തിവെച്ചു.

ബജറ്റ്‌ പ്രസംഗത്തിനിടെ എം പിയുടെ ശാരീരികാസ്വാസ്ഥ്യം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന്‌ സ്‌പീക്കര്‍ സഭ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

പീന്നിട് മെഡിക്കല്‍ സംഘം എത്തി വീരേന്ദ്രകുമാറിനെ പരിശോധിച്ചു. അദ്ദേഹത്തെ റാംമനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണിപ്പോള്‍. വീരേന്ദ്രകുമാറിന്‍റെ ആരോഗ്യനില തൃപ്‌തികരമാണന്ന്‌ ഡോക്ടര്‍മാര്‍ അറിയിച്ചു.

10 മിനുട്ടിന്‌ ശേഷം ബജറ്റ്‌ അവതരണം വീണ്ടും തുടങ്ങി.