വീണ്ടും സ്വര്‍ണവേട്ട; രണ്ടുപേര്‍ പിടിയില്‍

Webdunia
വ്യാഴം, 21 നവം‌ബര്‍ 2013 (14:22 IST)
PRO
PRO
വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ അറസ്റ്റിലായി. ദുബായില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശി ഷംസുദ്ദീന്‍, ബഷീര്‍ എന്നിവരുടെ കൈയില്‍ നിന്നാണ് രണ്ട് കിലോ സ്വര്‍ണം പിടികൂടിയത്. ദുബായില്‍ നിന്നുള്ള എമിറേറ്റ്‌സ് വിമാനത്തില്‍ സ്വര്‍ണം കൊണ്ടുവരുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്.

കഴിഞ്ഞ നാലു മാസങ്ങളിലായി കോഴിക്കോട്, നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളിലൂടെ കടത്താന്‍ ശ്രമിച്ച 60 കിലോയിലേറെ സ്വര്‍ണം വിവിധ ഏജന്‍സികള്‍ പിടികൂടിയിരുന്നു.