ഹെല്‍മറ്റ് ധരിക്കാത്ത ബൈക്ക് യാത്രക്കാരുടെ ലൈസന്‍സ് റദ്ദാക്കാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ് ഉത്തരവിറക്കിയതായി റിപ്പോര്‍ട്ട്. നിശ്ചിത കാലത്തേക്കായിരിക്കും ലൈസന്‍സ് റദ്ദാക്കുക.
ഹെല്‍മറ്റില്ലാതെ യാത്രചെയ്യുന്നവരെ പിഴ ഈടാക്കി വിട്ടയക്കുകയായിരുന്നു പതിവ്. ഇരുചക്ര വാഹനങ്ങളുടെ വേഗത 50 കിലോമീറ്ററാക്കണമെന്നും ഉത്തരവിട്ടിട്ടുണ്ട്.
വാഹനാപകടങ്ങളില്‍ ഹെല്‍മെറ്റ് ധരിക്കാത്തവര്‍ക്ക് കൂടുതല്‍ പരുക്ക് പറ്റാനും ജീവഹാനി സംഭവിക്കാനും സാധ്യതയുണ്ട്. ഹെല്‍മറ്റ് ധരിച്ചാല്‍ ഇത് ഒരു പരിധിവരെ കുറയ്ക്കാനാകുമെന്നും കമ്മീഷണറുടെ ഉത്തരവില്‍ പറയുന്നു.
ബസുകള്‍ക്ക് വേഗപ്പൂട്ട് കര്‍ശനമാക്കി ഋഷിരാജ് സിംഗ് നടത്തിയ പരിഷ്‌ക്കാരം പൊതുജനങ്ങളുടെ പിന്തുണയ്ക്കും ഒപ്പം ബസുടമകളുടെ പ്രതിഷേധത്തിനും കാരണമായിരുന്നു.