വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒമ്പത് വയസ്സുകാരനെ കാണാനില്ല

Webdunia
ശനി, 28 ഡിസം‌ബര്‍ 2013 (11:23 IST)
PRO
PRO
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായതായി പരാതി. കോഴിക്കോട് വെള്ളയില്‍ നാലുകുടി ജങ്ഷനില്‍ ഫാജ ഹൗസില്‍ സിയാദിന്റെ മകന്‍ സമീറിനെയാണ് (9) കാണാതായത്.

വ്യാഴാഴ്ച വൈകിട്ടാണ് കുട്ടിയെ കാണാതായത്. ക്രിസ്മസ് അവധി ആയതിനാല്‍ കുട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടി അപ്രത്യക്ഷനായത്.

കുട്ടിക്കായി വീട്ടുകാര്‍ തെരച്ചില്‍ നടത്തിലെങ്കിലും കണ്ടെത്താനായില്ല. വീട്ടുകാര്‍ വെള്ളയില്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.