വീട്ടമ്മ മരിച്ചു: മരുമകന്‍ പിടിയില്‍

Webdunia
ശനി, 5 ഏപ്രില്‍ 2014 (14:54 IST)
PRO
PRO
ദുരൂഹ സാഹചര്യത്തില്‍ വീട്ടമ്മ മരിച്ചതുമായി ബന്ധപ്പെട്ട് മരുമകനെ പൊലീസ് അറസ്റ്റ് ചെയ്തു. വെഞ്ഞാറമൂട് ആലന്തറ ഉല്ലാസ് നഗര്‍ നീര്‍ച്ചാലില്‍ കോളനിയിലെ ഓമന(58)യാണ് മരിച്ചത്.

ഓമനയുടെ മകന്‍ അനില്‍ കുമാര്‍ വെഞ്ഞാറമൂട് പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ്‌ മരുമകന്‍ രാജുവിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞൊരു ദിവസം മദ്യപിച്ചെത്തിയ രാജു ഭാര്യയോടും അമ്മായിയോടും വഴക്കിടുകയും ഏറെ കഴിഞ്ഞ് ഓമന മരിക്കുകയുമായിരുന്നു എന്നാണ്‌ പരാതിയില്‍ പറയുന്നത്.

സ്വാഭാവിക മരണമെന്നു കരുതിയെങ്കിലും ഓമനയുടെ തലയില്‍ മാരകമായ ഒരു മുറിവ് കണ്ടതാണ്‌ രാജുവിനെ സംശയിക്കാന്‍ കാരണമായത്. ഓമനയുടെ മരണത്തിനു താന്‍ ഉത്തരവാദിയാണെന്ന് രാജു സമ്മതിച്ചതായി പൊലീസ് അറിയിച്ചു.