വീട്ടമ്മയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ റിമാന്‍ഡില്‍ കഴിയുന്ന കോവളം എം എല്‍ എ വിന്‍സന്റിനു കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ജില്ലാ കോടതിയാണ് ജാമ്യം നല്‍കിയത്. 34 ദിവസം റിമാന്‍ഡില്‍ കഴിഞ്ഞ എം എല്‍ എയോട് പരാതിക്കാരിയുടെ വാര്‍ഡില്‍ പ്രവേശിക്കരുതെന്ന് കോടതി താക്കീതും നല്‍കി.
പരാതിക്കാരി 18 വര്‍ഷമായി മാനസിക രോഗത്തിനു ചികില്‍സയിലാണെന്നും വീട്ടമ്മയുടെ സഹോദരനെ വിളിച്ചതു നല്ല ഉദ്ദേശത്തോടെയാണെന്നും വിന്‍സന്റിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കഴിഞ്ഞ ഒന്നരവര്‍ഷമായി പീഡിപ്പിക്കുന്നു എന്ന വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് എം വിന്‍സന്‍റ് എം എല്‍ എയെ പൊലീസ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്നാണ് വിൻസെന്റിന്റെ അഭിഭാഷകന്‍ വാദിച്ചത്. പരാതിക്കാരിയായ വീട്ടമ്മ വിൻസെന്റിനെ നിരവധി തവണ ഫോണിൽ ബന്ധപ്പെട്ടതിന്റെ രേഖകളും പ്രതിഭാഗം ഹാജരാക്കി.