വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെതിരെ കേസ്

Webdunia
തിങ്കള്‍, 5 ജൂണ്‍ 2017 (18:22 IST)
വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം വൈകിട്ട് വെമ്പായം ചിറ്റൂർക്കോണം സ്വദേശിയായ മുപ്പത്തഞ്ചുകാരിയായ വീട്ടമ്മയെ വീടുകയറി ആക്രമിക്കാൻ ചിറ്റൂർക്കോണം സ്വദേശിയായ ശരത് എന്നയാൾ ശ്രമിച്ചത്.
 
വീട്ടമ്മയുടെ പരാതിയെ തുടർന്നാണ് വെഞ്ഞാറമൂട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഇയാൾ  വീട്ടമ്മയെ ഉപദ്രവിക്കുകയും തലയ്ക്ക് പരിക്കേൽപ്പിക്കുകയും ചെയ്തു. ഒളിവിലായ ഇയാൾക്കെതിരെ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. 
Next Article