വി എസ് മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചു

Webdunia
വ്യാഴം, 28 ഏപ്രില്‍ 2011 (08:56 IST)
PRO
PRO
എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാര്‍ക്കും കത്തയച്ചു. ഈ മാരകകീടനാശിനി രാജ്യവ്യാപകമായി നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാരിന് മേല്‍ സമ്മര്‍ദം ചെലുത്തണം എന്നാവശ്യപ്പെട്ടാണ് കത്ത്. കാസര്‍ഗോഡ് നേരിട്ടുകൊണ്ടിരിക്കുന്ന ദുരന്തം കത്തില്‍ വിവരിക്കുന്നു. കാസര്‍ഗോട്ടെ പഠന റിപ്പോര്‍ട്ടും ഇതോടൊപ്പം അയച്ചിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ എത്രമാത്രം ആപത്കരമാണെന്ന് ഇതിലൂടെ വ്യക്തമായിക്കഴിഞ്ഞതായി കത്തില്‍ പറയുന്നുണ്ട്.

അതിനാല്‍ എല്ലാ സംസ്ഥാനങ്ങളും ഇത് തിരിച്ചറിയണം. വെള്ളിയാഴ്ച അവസാനിക്കുന്ന സ്റ്റോക്‍ഹോം കണ്‍‌വെന്‍ഷനില്‍ ഇന്ത്യ എന്‍ഡോസള്‍ഫാന്‍ വിരുദ്ധനിലപാട് സ്വീകരിക്കണമെന്ന് എല്ലാ സംസ്ഥാനങ്ങളും ആവശ്യപ്പെടണമെന്നും കത്തിലുണ്ട്.

ഇനി ഒരു പഠനത്തിനും പരീക്ഷണത്തിനും കാത്തുനില്‍ക്കാതെ മാരകവിപത്തിന് കാരണമാകുന്ന ഈ കീടനാശിനി നിരോധിക്കുകയാണ് വേണ്ടതെന്നും വി എസ് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.