വി എസ് കുടുങ്ങിയാല്‍ ശല്യം തീരും: ടി കെ ഹംസ

Webdunia
ചൊവ്വ, 22 മെയ് 2012 (12:51 IST)
PRO
PRO
പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യുതാനന്ദന് ടി കെ ഹംസയുടെ രൂക്ഷ വിമര്‍ശനം പാര്‍ട്ടി പ്രതിസന്ധി നേരിട്ടപ്പോഴെല്ലാം പിന്നില്‍ നിന്ന്‌ കുത്തിയ ആളാണ്‌ വി എസ്‌ എന്ന്‌ ടി കെ ഹംസകുറ്റപ്പെടുത്തി. ഇക്കാര്യം തുറന്നു പറയാന്‍ മടിയില്ലെന്നും ടി കെ ഹംസ പറഞ്ഞു.

ടി പി ചന്ദ്രശേഖരന്‍ വധത്തില്‍ പിണറായി വിജയന്‍ അടക്കമുള്ള നേതാക്കളെ അറസ്റ്റ്‌ ചെയ്യിക്കാനാണ്‌ യുഡിഎഫ്‌ ശ്രമിക്കുന്നത്‌. അങ്ങനെയെങ്കില്‍ വി എസിനെയും യുഡിഎഫിന്‌ കുടുക്കാം. വി എസിനെ കുടുക്കിയാല്‍ ഒരു ശല്യം തീര്‍ന്നുകിട്ടിയേനെ എന്നും ഹംസ പറഞ്ഞു.

ഇതാദ്യമായാണ് ഒരു സി പി എം നേതാവ് വി എസിന് എതിരെ പ്രത്യക്ഷമായി രംഗത്ത് വരുന്നത്.