വി എസിന് വക്കീല്‍ നോട്ടീസ്

Webdunia
ഞായര്‍, 24 ഏപ്രില്‍ 2011 (13:00 IST)
PRO
PRO
ഐസ്ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് വക്കീല്‍ നോട്ടീസ്. ഈ കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം മുഖ്യമന്ത്രി കെടുത്തുകയാണെന്നാരോപിച്ചാണ് നോട്ടീസ്. അഭിഭാഷകനായ നെയ്യാറ്റിന്‍കര പി നാഗരാജാണ് വക്കീല്‍ നോട്ടീസ് അയച്ചത്.

മുഖ്യമന്ത്രി നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെന്നും ആരോപിക്കുന്നുണ്ട്. ഇതില്‍ മൂന്ന് ദിവസത്തിനകം മറുപടി നല്‍കണം.

ഐസ്ക്രീം കേസ് അന്വേഷിക്കുന്ന എഡിജിപി വിന്‍സന്‍ എം പോള്‍ ഡല്‍ഹിയില്‍ പോയി മുതിര്‍ന്ന അഭിഭാഷകന്‍ ശാന്തിഭൂഷനുമായി കേസിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഈ കേസില്‍ ഡിജിപി ജേക്കബ് പുന്നൂസിനും എഡിജിപി വിന്‍സന്‍ എം പോളിനും മുഖ്യമന്ത്രി പലവട്ടം നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.