വി എസിനു പിന്തുണയുമായി ലീഗ്

Webdunia
ബുധന്‍, 4 ഫെബ്രുവരി 2009 (16:09 IST)
PROPRO
മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ സി പി എമ്മില്‍ നിന്ന് പുറത്തു വന്നാ‍ല്‍ പിന്തുണയ്ക്കുന്ന കാര്യം യു ഡി എഫ് കൂട്ടായി ആലോചിക്കുമെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു.

പാര്‍ട്ടിക്കുള്ളിലെ ശത്രുവിനെ പ്രതിരോധിക്കാന്‍ കഴിയാത്തതു കൊണ്ടാണ് പിണറായി വിജയന്‍ ലീഗിനെ കുറ്റപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

നവകേരളാ മാര്‍ച്ച് നടത്താന്‍ സി പി എം എടുത്ത തീരുമാനം മുസ്ലീം ലീഗിനെ പ്രകോപിപ്പിച്ചിരിക്കുകയാണെന്നും, സി പി എമ്മിനും നവകേരളമാര്‍ച്ചിനും എതിരായ ആ‍ക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് മുസ്ലീം ലീഗും ആര്‍ എസ് എസുമാണെന്നും പിണറായി പറഞ്ഞിരുന്നു.