വി‌എസിന്റെ പ്രസ്താവന അനുചിതമെന്ന് സിപി‌എം സംസ്ഥാനകമ്മിറ്റി

Webdunia
തിങ്കള്‍, 27 ജനുവരി 2014 (08:58 IST)
PRO
ടി പി വധം സിബിഐ അന്വേഷിക്കണമെന്ന രമയുടെ ആവശ്യത്തെ ശരിവെയ്ക്കുന്ന വി എസ് അച്യുതാനന്ദന്റെ പ്രസ്താവന അനുചിതമാണെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി.

പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യതെയാണ് വിഎസ് പ്രസ്താവന നടത്തിയത്. ഇത്തരം തെറ്റായ നടപടികള്‍ അച്യുതാനന്ദന്‍ ആവര്‍ത്തിക്കരുതെന്നും രമയുടെ ആവശ്യം നിയമവിരുദ്ധമാണെന്നും കോടിയേരി ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി.

യോഗത്തില്‍ അച്യുതാനന്ദനെതിരെയുള്ള പ്രമേയവും പാസാക്കി.കണ്ണൂരില്‍ നമോ വിചാര്‍മഞ്ച് സിപിഎമ്മുമായി സഹകരിക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ച സാഹചര്യത്തില്‍ അനാവശ്യവും അനുചിതവുമായ പ്രസ്താവനയാണ് വിഎസ് അച്യുതാനന്ദന്‍്റെ ഭാഗത്തുനിന്നുണ്ടായത്.

എന്താണ് നടക്കുന്നതെന്ന് മനസ്സിലാക്കാന്‍ ശ്രമിക്കാതെ ഏകപക്ഷീയമായി പരസ്യപ്രസ്താവന നടത്തിയ വിഎസ് അച്യുതാനന്ദന്‍്റെ നിലപാട് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗീകരിക്കുന്നില്ല.

പാര്‍ട്ടി നിലപാടില്‍നിന്നും വ്യത്യസ്തമായ പരസ്യ നിലപാട് സ്വീകരിക്കരുതെന്നും വിഎസ്സിനോട് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.