വിശപ്പ്‌ രഹിതഗ്രാമം മാതൃകയാകുന്നു

Webdunia
വെള്ളി, 19 ഏപ്രില്‍ 2013 (12:41 IST)
PRO
PRO
നാട്ടിക ഗ്രാമപഞ്ചായത്തിലെ നൂറുദിന കര്‍മ്മപരിപാടിയുടെ സമാപനദിവസമായ വ്യാഴാഴ്ച വിശപ്പ്‌ രഹിതഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം സിനിമാതാരം ഇര്‍ഷാദ്‌ നിര്‍വ്വഹിച്ചു. നാട്ടിക ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ അനില്‍ പുളിക്കന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തിലെത്തിയ ഏവര്‍ക്കും പാല്‍കഞ്ഞിയും കടലയും പപ്പടവും നല്‍കി.

തളിക്കുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ ദിലീപ്കുമാര്‍ മുഖ്യഅതിഥിയായി പങ്കെടുത്തു. ശ്രീദേവി ഷണ്‍മുഖന്‍, വിആര്‍ വിജയന്‍, എംവി വിമല്‍കുമാര്‍, ലിജി നിധിന്‍, സി ശങ്കരനാരായണന്‍, ടി കെ പ്രസാദ്‌, സുമതി അരവിന്ദാക്ഷന്‍, സത്യഭാമ ജയപാലന്‍, ബികെ ജനാര്‍ദ്ദനന്‍, കെബി ഹംസ, പിഎം സിദ്ദിഖ്‌, വിടി സന്ദീപ്‌, സിഎസ്‌ മണികണ്ഠന്‍, പിബി മനോജ്‌, കെകെ സലീം, ദിവാസ്‌ ആലയ്ക്കല്‍, കെകെ ഷീജ, ബിന്ദു പ്രദീപ്‌, പിഎസ്‌പി നസീര്‍ എന്നിവര്‍ സംസാരിച്ചു.