കൊച്ചിയിലെ ട്രാഫിക് വാര്‍ഡന്‍ പത്മിനിയെ അമിതമായി ഉറക്കഗുളിക കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് പത്മിനി പരാതി നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് ആത്മഹത്യ ശ്രമം നടത്തുകയായിരുന്നുവെന്നാണ് നിഗമനം.
പനങ്ങാട് പൊലീസിനാണ് പത്മിനി പരാതി നല്‍കിയത്. പത്മിനിയുടെ പരാതിയെ തുടര്‍ന്ന് പനങ്ങാട് പൊലീസ് കേസെടുത്തു. നേരത്തെ ഡ്യൂട്ടിക്കിടെ അപമാനിക്കപ്പെട്ടതിനെ തുടര്‍ന്ന് പരാതിയുമായി പത്മിനി രംഗത്തെത്തിയിരുന്നു. എന്നാല്‍ പരാതിയെ തുടര്‍ന്ന് പത്മിനിയെ ട്രാഫിക്ക് വാര്‍ഡന്‍ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. ഒടുവില്‍ സംഭവം വിവാദമായതോടെ പത്മിനിയെ ജോലിയില്‍ തിരിച്ചെടുത്തു.