മൂവാറ്റുപുഴയ്ക്കടുത്ത് വിട്ടൂരില്‍ വിവാഹം സംഘം സഞ്ചരിച്ച നടപ്പാലം തകര്‍ന്ന് ഒരാള്‍ മരിച്ചു. അപകടത്തില്‍ നലുപേര്‍ക്ക് ഗുരുതര പരുക്കേറ്റു. കാലടി നീലേശ്വരം പാലിയേക്കര രാമനാ(60)ണ് മരിച്ചത്. രാമന്റെ ഭാര്യ ലക്ഷ്മി(55), വീട്ടൂര്‍ മംഗലത്തുകുടി കൃഷ്ണന്‍കുട്ടി(65), ഭാര്യ സാവിത്രി (55) ചെറുമകന്‍ അനന്ത് സന്തോഷ്(11) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
അരീക്കതോടിന് കുറുകെയുള്ള അരീക്കപ്പാലമാണ് വ്യാഴാഴ്ച രാവിലെ 8 മണിയോടെ ഇടിഞ്ഞു വീണത്. വീട്ടൂര്‍ മങ്കാരത്തുകുടി ശ്രീധരന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ ബന്ധുക്കളാണ് അപകടത്തില്‍ പെട്ടത്.
താലികെട്ടു നടക്കുന്ന അമ്പലത്തിലേക്ക് പോകാനായി ഇവര്‍ ശ്രീധരന്റ വീട്ടില്‍ നിന്ന് റോഡിലേക്ക് വരും വഴിയാണ് അപകടമുണ്ടായത്. മരിച്ച രാമന്റെ ഭാര്യ ലക്ഷ്മിയുടെ സഹോദരനാണ് ശ്രീധരന്‍.