കോഴിക്കോട് വില്ലേജ് ഓഫിസിന് മുന്നില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. കൈവശഭൂമിക്ക് നികുതി സ്വീകരിക്കാന്‍ വില്ലേജ് അധികൃതര്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ചെമ്പനോട സ്വദേശി കാവിൽപുരയിടത്തിൽ ജോയി എന്ന തോമസിനെയാണ് (58) വില്ലേജ് ഓഫിസിെൻറ ഗ്രില്ലിൽ തൂങ്ങിമരിച്ച നിലയിൽ ബുധനാഴ്ച രാത്രി ഒമ്പതരയോടെ നാട്ടുകാർ കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് ചക്കിട്ടപ്പാറ പഞ്ചായത്തിലെ ചെമ്പനോട് വില്ലേജില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.
കർഷകൻ ജീവനൊടുക്കിയ സംഭവത്തിന് ഉത്തരവാദികൾ വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥരാണെന്ന് ജോയിയുടെ ബന്ധുക്കള്‍ ആരോപിച്ചു. മരിച്ച ജോയിയുടെ സഹോദരനായ ജോണിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജോയി ജീവനൊടുക്കിയത് ഉദ്യോഗസ്ഥ പീഡനം മൂലമാണ്. ഉദ്യോഗസ്ഥർക്ക് ജോയി ആത്മഹത്യാക്കുറിപ്പ് എഴുതി നൽകിയിരുന്നു. നേരത്തെ, ഈ ആത്മഹത്യാക്കുറിപ്പ് വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥർ ജോയിയുടെ ഭാര്യയെ വിളിച്ചു വരുത്തി കൈമാറിയിരുന്നുവെന്നും ജോണി പറഞ്ഞു.
അതിനിടെ കര്‍ഷകന്റെ മൃതദേഹം വില്ലേജ് ഓഫിസിന് മുന്നില്‍ നിന്നും നീക്കം ചെയ്യാനായി പൊലീസ് നടത്തിയ ശ്രമം പ്രതിഷേധത്തിനിടയാക്കി. കളക്ടറോ, തഹസില്‍ദാറോ എത്താതെ മൃതദേഹം നീക്കം ചെയ്യാന്‍ പറ്റില്ലെന്ന് നാട്ടുകാരും ബന്ധുക്കളും വ്യക്തമാക്കി. തുടര്‍ന്നാണ്‍ന് പൊലീസ് പിന്‍വാങ്ങിയത്. അതേസമയം, കര്‍ഷകന്റെ ആത്മഹത്യയെ തുടര്‍ന്ന് ജില്ലാ കളക്ടറോട് റവന്യുമന്ത്രി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയെങ്കില്‍ നടപടി ഉണ്ടാകുമെന്നും സംഭവം ഗൗരവമേറിയതാണെന്നും മന്ത്രി ഇ. ചന്ദ്രശേഖരന്‍ വ്യക്തമാക്കി.