തിരുവനന്തപുരത്ത് വിദ്യാര്‍ഥിയുടെ തലമുടി ബലമായി മുറിച്ച അധ്യാപികയ്ക്ക് സസ്പെന്‍ഷന്‍. നെടുമങ്ങാട്ട് പ്രവര്‍ത്തിക്കുന്ന സ്കൂളിലെ കായിക അധ്യാപികയാണ് തലമുടി മുറിച്ചത്.
13 കാരനായ വിദ്യാര്‍ഥിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് സ്കൂള്‍ മാനേജ്മെന്റ് അധ്യാപികയെ സസ്പെന്റ് ചെയ്യുകയായിരുന്നു.
നീട്ടി വളര്‍ത്തിയ തലമുടി സ്കൂള്‍ കോഡിന് വിരുദ്ധമാണെന്ന് പറഞ്ഞാണ് അധ്യാപിക മുടിമുറിച്ചത്. നിരവധി വിദ്യാര്‍ഥികളുടെ തലമുടി ഈ അധ്യാപിക ബലമായി മുറിച്ചുമാറ്റിയിട്ടുണ്ട് എന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.