വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായി പെരുമാറിയ അധ്യാപകന്‍ അറസ്റ്റില്‍

Webdunia
തിങ്കള്‍, 30 സെപ്‌റ്റംബര്‍ 2013 (09:26 IST)
PRO
സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായി പെരുമാറിയ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. പേരാമ്പ്രയില്‍ വേങ്ങപ്പാറ ഗവ. ഹൈസ്‌കൂള്‍ അധ്യാപകന്‍ ജമാലുദീനാണ് അറസ്റ്റിലായത്.

ക്ലാസ്മുറിയില്‍ അധ്യാപകന്‍ അപമര്യാദയായി പെരുമാറുന്നുവെന്ന് കുട്ടികള്‍ പരാതിപ്പെട്ടിരുന്നു. സ്‌കൂള്‍ ജാഗ്രതാ സമിതിക്കാണ് പരാതി ലഭിച്ചത്. വിവരമറിഞ്ഞ നാട്ടുകാര്‍ സ്‌കൂള്‍ ഉപരോധം അടക്കമുള്ളവ നടത്താനിരിക്കെയാണ് അധ്യാപകനെ പൊലീസ് അറസ്റ്റു ചെയ്തത്.

ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയനാക്കിയിരിക്കുകയാണ്.