ആനയുടെ ഫോട്ടോയെടുക്കുന്ന സമയത്ത് മറ്റൊരു കാട്ടാനയുടെ ചവുട്ടേറ്റ് ബ്രിട്ടീഷുകാരനായ വിനോദ സഞ്ചാരി മരിച്ചു. മുതുമല കടുവാ സങ്കേതം കാണാനായി മസിനഗുഡിയിലെത്തിയ വിദേശ സഞ്ചാരിക്കാണ് ഈ ദുര്‍ഗതി ഉണ്ടായത്.
വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെ മസിനഗുഡി ആച്ചംകര തോടോരത്താണ് ദുരന്തമുണ്ടായത്. സ്വകാര്യ റിസോര്‍ട്ടിലെത്തിയ ഇംഗ്ലണ്ടിലെ പോര്‍ട്ട് മൌത്ത് സ്വദേശി കോളിന് എന്ന 69 കാരനാണു കൊല്ലപ്പെട്ടത്.
റിസോര്‍ട്ടിലെ ഒരു ആനയുടെ ഫോട്ടോയെടുക്കുന്നതിനിടെ മറ്റൊരു ആന കോളിനെ പിടികൂടി ചവുട്ടുകയായിരുന്നു. ഉടന്‍ തന്നെ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കഴിഞ്ഞയാഴ്ചയായിരുന്നു ഇദ്ദേഹം കൊച്ചിയിലെത്തിയത്. സംഭവത്തെ തുടര്‍ന്ന് വിദേശ ടൂറിസ്റ്റുകളെ ട്രക്കിംഗിനു കൊണ്ടുപോവുന്നതിനു കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.