വിതുര പെണ്‍വാണിഭ കേസില്‍ ഒരു പ്രതിയെക്കൂടി വെറുതെവിട്ടു

Webdunia
തിങ്കള്‍, 27 ജനുവരി 2014 (17:58 IST)
PRO
PRO
പ്രമാദമായ വിതുര പെണ്‍വാണിഭ കേസിലെ ഒരു പ്രതിയെക്കൂടി വെറുതെവിട്ടു. കൊച്ചി സ്വദേശി സുനില്‍ തോമസിനെയാണ് കോട്ടയത്തെ പ്രത്യേക കോടതി വിട്ടയച്ചത്. കേസില്‍ നേരത്തെ മറ്റൊരു പ്രതിയായ ആലുവ മുന്‍ ഡിവൈഎസ്പി മുഹമ്മദ് ബഷീറിനെ വെറുതെ വിട്ടിരുന്നു.

തെളിവില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് മുഹമ്മദ് ബഷീറിനെ വെറുതെ വിട്ടത്. 1995ല്‍ ആണ് കേസിന് ആസ്പദമായ സംഭവം.

വിതുര സ്വദേശിനിയായ അജിത പെണ്‍കുട്ടിക്ക് ജോലി വാഗ്ദാനം ചെയ്ത് കൊല്ലം സ്വദേശിയായ ഒന്നാംപ്രതി സുരേഷിന് കൈമാറുകയായിരുന്നു. ഇയാള്‍ മുഖാന്തരം പെണ്‍കുട്ടിയെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു എന്നാണ് കേസ്.