വിതുര പെണ്‍വാണിഭ കേസില്‍ നടന്‍ ജഗതി ശ്രീകുമാറിനെ കുറ്റവിമുക്തനാക്കിയ കോട്ടയം വിചാരണ കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവച്ചതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്.
വിതുര പെണ്‍വാണിഭവുമായി ബന്ധപ്പെട്ട പതിനാറോളം കേസുകളിലെ പ്രതികളെ അടുത്ത കാലത്ത് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടിരുന്നു.