വിജയകുമാറിന്‌ ഉപാധികളോടെ ജാമ്യം

Webdunia
ബുധന്‍, 18 ഫെബ്രുവരി 2009 (16:10 IST)
കുഴല്‍പ്പണ കേസില്‍ പൊലീസ്‌ ചോദ്യം ചെയ്യുന്ന സിനിമാതാരം വിജയകുമാറിന്‌ കോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. എറണാകുളം ജില്ലാ കോടതിയാണ്‌ വിജയകുമാറിന്‌ ജാമ്യം അനുവദിച്ചത്‌.

കഴിഞ്ഞ ബുധനാഴ്ച രാത്രി കുഴല്‍പ്പണക്കേസില്‍ ചോദ്യം ചെയ്യാനായി തൃക്കാക്കര പൊലീസ് അസിസ്റ്റന്‍റ് കമ്മീഷണറുടെ ഓ‍ഫീസില്‍ എത്തിച്ചപ്പോല്‍ കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച് വിജയകുമാര്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇതിനെതുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു നടന്‍.

സൌത്ത് കളമശേരി റെയില്‍‌വെ മേല്‍പ്പാലത്തിനടുത്ത് മുഖത്ത് മുളകുപൊടി വിതറി 25 ലക്ഷം തട്ടിയെടുത്ത സംഭവുമായി ബന്ധപ്പെട്ടാണ് വിജയകുമാറിനെ പൊലീസ് ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയത്.