വികസന കാര്യങ്ങളിലും ക്ഷേമ പ്രവര്‍ത്തനങ്ങളിലും കെ എം മാണി ഉദാരനാണെന്ന് മുഖ്യമന്ത്രി

Webdunia
ബുധന്‍, 18 ഡിസം‌ബര്‍ 2013 (19:53 IST)
PRO
PRO
വികസന കാര്യങ്ങളിലും ക്ഷേമ പ്രവര്‍ത്തനങ്ങളിലും കെ എം മാണി ഉദാരനാണെന്ന് മുഖ്യമന്ത്രി. ഉദ്യോഗസ്ഥതലത്തില്‍ വന്‍ അഴിച്ചുപണി നടത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ടോമിന്‍ തച്ചങ്കരിക്കും ഡിഐജി എസ് ശ്രീജിത്തിനും സ്ഥാനക്കയറ്റമില്ല. അലക്‌സാണ്ടര്‍ ജേക്കബിന് ഫയര്‍ഫോഴ്‌സ് നവീകരണത്തിന്റെ ചുമതല നല്‍കി. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം.

പട്ടികവര്‍ഗ ക്ഷേമത്തിന് 600 കോടി രൂപയും പട്ടികജാതി ക്ഷേമത്തിന് 1962 കോടി രൂപയും അനുവദിച്ചു. വന്‍കിട പശ്ചാത്തല വികസന പദ്ധതികള്‍ക്ക് വേണ്ടി കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 50 ശതമാനം അധികതുക അനുവദിക്കാന്‍ തീരുമാനമായി. വിഴിഞ്ഞം പദ്ധതി, കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം, തിരുവനന്തപുരം, കോഴിക്കോട് മോണോറെയില്‍ എന്നിവയെ വന്‍കിട പശ്ചാത്തല പദ്ധതികളില്‍ ഉള്‍പ്പെടുത്തി. കാസര്‍ഗോഡ് ജില്ലയ്ക്ക് 413.76 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിച്ചു.