വികസനമെന്നാല്‍ ജനങ്ങളുടെ ജീവിതം നന്നാക്കുകയാണെന്നും ജനങ്ങള്‍ക്ക് സ്വയം കാര്യങ്ങള്‍ ചെയ്യാനുളള സഹായമാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും കേന്ദ്ര മാനവ വിഭവശേഷി സഹമന്ത്രി ശശിതരൂര്‍.
അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2013-14 സാമ്പത്തിക വര്‍ഷത്തിലെ വികസനഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച. ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനവും, വനിതാഘടകപദ്ധതിയുടെ തുക ഉപയോഗിച്ച് സ്വയംസഹായ സംഘങ്ങള്‍ക്ക് എസ്ജിഎസ്‌വൈ മാതൃകയില്‍ ഉളള ആനുകൂല്യവിതരണത്തിന്റെ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉദ്ഘാടനച്ചടങ്ങില്‍ 15 സ്വയം സഹായ സംഘങ്ങള്‍ക്കാണ് ആനുകൂല്യം നല്‍കിയത്. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ജമീലാപ്രകാശം എംഎല്‍എ അധ്യക്ഷത വഹിച്ചു.