വാഹനാപകടത്തില്‍ രണ്ട് മരണം

Webdunia
ചൊവ്വ, 24 ഡിസം‌ബര്‍ 2013 (09:36 IST)
PRO
വയനാട് മുട്ടിലിന് സമീപം കുളവയലില്‍ വിവാഹസംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ്സും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു.

പുല്‍പള്ളിക്കടുത്ത് പെരിക്കല്ലൂര്‍ സ്വദേശികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ്സാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ ഒരാള്‍ ലോറി ഡ്രൈവറാണ്. രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. പത്തനംതിട്ടയില്‍ കല്യാന നിശ്ചയം കഴിഞ്ഞ് മടങ്ങുന്നവരായിരുന്നു ബസിലുള്ളവര്‍.

പരുക്കേറ്റവരെ കല്‍‌പറ്റ ഫാത്തിമ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഗുരുതരമായി പരുക്കേറ്റവരുടെ അപകടനില തരണം ചെയ്തുവരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.