റോഡരുകില്‍ ഓട്ടോറിക്ഷയും ടാക്‌സികളും പാര്‍ക്ക് ചെയ്യുന്നതിന് ഹൈക്കോടതിയുടെ നിയന്ത്രണം. റോഡിലെ തിരക്കും അപകടങ്ങളും കണക്കിലെടുത്താണ് ജസ്‌റ്റിസ് വി ചിദംബരേശന്റെ വിധി. ഇതേതുടര്‍ന്ന് വഴിക്ക് ഇരുവശവും ടാര്‍ ചെയ്‌തിരിക്കുന്ന ഭാഗത്തു നിന്നും ഒന്നര മീറ്റര്‍ അകലെ മാത്രമേ ഇനിമുതല്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനാവൂ. മാത്രമല്ല, വിധിയുടെ പരിധിയില്‍ വരുന്ന ഓട്ടോ-ടാക്‌സി സ്‌റ്റാന്റുകള്‍ മാറ്റണമെന്നും വിധിയില്‍ പറയുന്നുണ്ട്.
പൊതു താത്‌പര്യ ഹര്‍ജികള്‍ പരിഗണിച്ചാണ് കോടതി നിര്‍ദേശം. പാര്‍ക്കിംഗുമായി ബന്ധപ്പെട്ട പരാതികള്‍ മൂന്നു മാസത്തിനുള്ളില്‍ പരിഹരിക്കണമെന്നും തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളും ആര്‍ഡിഒയും പോലീസും കോടതിയും ചേര്‍ന്ന് ഉത്തരവ് നടപ്പിലാക്കാന്‍ ശ്രമിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
വഴിയരുകില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നത് കാല്‍നടയാത്രക്കാര്‍ക്ക് തടസ്സം സൃഷ്‌ടിക്കുന്നുവെന്നും ഇത് അപകട സാധ്യത വര്‍ധിപ്പിക്കുന്നുവെന്നും വിധിയില്‍ ചൂണ്ടിക്കാട്ടുന്നു. വിധിലംഘിക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്ന ടാക്‌സി സ്‌റ്റാന്റുകള്‍ക്ക് വേറെ സ്‌ഥലം കണ്ടെത്തുന്നതിനായി ഒരു മാസം സമയപരിധിയും നല്‍കിയിട്ടുണ്ട്.