വര്‍ഗീയ സംഘര്‍ഷത്തിന് സര്‍ക്കാര്‍ ശ്രമം: വി എസ്

Webdunia
ശനി, 28 ഏപ്രില്‍ 2012 (09:52 IST)
PRO
PRO
ജനകീയ സമരങ്ങളെ അട്ടിമറിച്ച്‌ വര്‍ഗീയ സംഘര്‍ഷത്തിന്‌ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ഉമ്മന്‍‌ചാണ്ടി മുസ്ലീം ലീഗിന് ദാസ്യ വേല ചെയ്യുകയാണെന്നും വി എസ് കുറ്റപ്പെടുത്തി.

ലീഗും കോണ്‍ഗ്രസും പരസ്‌പരം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും ഇപ്പോഴും ഭിന്നത തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലീം ലീഗിനെ വര്‍ഗീയ നിലപാടിനെതിരെ വി എസ് അച്യുതാനന്ദനും പിണറായി വിജയനും നേരത്തെ രംഗത്ത് വന്നിരുന്നു.