വര്‍ഗീയ സംഘടനയായ ലീഗുമായി സഹകരണമില്ല, കുഞ്ഞാലിക്കുട്ടി സെക്സ് റാക്കറ്റിന്റെ ആളാണെന്നും വി‌എസ്

Webdunia
ശനി, 23 നവം‌ബര്‍ 2013 (19:48 IST)
PRO
ലീഗുമായി എല്‍ഡിഫിന് സഹകരിക്കാനാവില്ലെന്നും സെക്സ് റാക്കറ്റിന്റേ ഏറ്റവും പ്രധാനപ്പെട്ടയാളാണ് കുഞ്ഞാലിക്കുട്ടിയെന്നും വി‌എസ്. വര്‍ഗീയ സംഘടനയായ മുസ്ലീം ലീഗുമായി ഒരു സഹകരണവുമുണ്ടാവില്ലെന്നും കുഞ്ഞാലിക്കുട്ടിക്കെതിരെ തന്റെ നിയമപോരാട്ടം തുടരുമെന്നും വാര്‍ത്താസമ്മേളനത്തില്‍ വി‌എസ് പറഞ്ഞു

സ്തീകളെ ഉപയോഗിക്കുകയും കൈവെടിയുകയും ചെയ്യുന്നയാളാണ് കുഞ്ഞാലിക്കുട്ടിയെന്നും മറ്റും നിരവധി ആരോപണങ്ങളാണ് രൂക്ഷമായ ഭാഷയില്‍ വി‌എസുന്നയിച്ചത്. ലീഗ് എല്‍‌ഡി‌എഫിലേക്ക് വരുമോയെന്ന ചോദ്യത്തിന് മറുപടിയായാണ് വി‌എസ് പറഞ്ഞത്.

സ്തീത്വത്തെ അപമാനിച്ചുവെന്നാരോപിച്ച സരിത എസ് നായര്‍ നിയമനടപടിക്കൊരുങ്ങുന്ന കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ സരിതക്ക് സ്ത്രീത്വം ഉണ്ടോയെന്നും വി‌എസ് ചോദിച്ചു.

സ്ത്രീത്വം ഉള്ളവരാണല്ലോ അതിനെക്കുറിച്ച് സംസാരിക്കുന്നതെന്നും വി‌എസ് പറഞ്ഞു. സരിതയോ ഏതെങ്കിലോ സ്ത്രീകളെയോ അപമാനിക്കാന്‍ വേണ്ടിയല്ല. ഉമ്മഞ്ചാണ്ടിയുടെ കള്ളക്കളി പുറത്തുകൊണ്ടുവരാനാണ് ശ്രമിച്ചത് അല്ലാതെ ആരെയും അപമാനിക്കുന്നത് ലക്ഷ്യമായിരുന്നില്ല.

കേസ് കൈകാര്യം ചെയ്യാന്‍ അറിയാം. മുഖ്യമന്ത്രിയെയും കൂട്ടരെയും, എതിര്‍ക്കുന്നതിനു വേണ്ടി നിന്ന സരിത കാലുമാറുന്നു. മുഖ്യമന്ത്രിക്കു വേണ്ടിയാണോ അതോ മന്ത്രിമാരുടെ പണക്കൊഴുപ്പിന്റെ പുറത്താണോയെന്ന് ജനങ്ങള്‍ക്കറിയാമെന്നും വി‌എസ് പറഞ്ഞു.