കേരളത്തിലുണ്ടായ രൂക്ഷമായ വരള്‍ച്ചയെ നേരിടുന്നതിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമായി സ്റേറ്റ് ഡിസാസ്റ്റര്‍ റിലീഫ് ഫണ്ടില്‍ നിന്നും 29,34,43,792 രൂപ അനുവദിച്ചതായി റവന്യൂ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു. വരള്‍ച്ചാ ദുരിതാശ്വാസത്തിനായി അനുവദിച്ചിട്ടുള്ള പണം എത്രയും വേഗം അതത് ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുവാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്കിയിട്ടുള്ളതായും മന്ത്രി അറിയിച്ചു.
രൂക്ഷമായ വരള്‍ച്ചയെത്തുടര്‍ന്ന് കുടിവെള്ള ക്ഷാമവും കൃഷി നാശവും ഉണ്ടായിട്ടുള്ളതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അടിയന്തിര സഹായം അനുവദിക്കാന്‍ തീരുമാനിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു