വയനാടിനു കൈത്താങ്ങായി തൃശൂരും; അവശ്യ സാധനങ്ങള്‍ കളക്ടറേറ്റില്‍ എത്തിക്കുക

രേണുക വേണു
ചൊവ്വ, 30 ജൂലൈ 2024 (20:58 IST)
വയനാട് വൈത്തിരി താലൂക്കിലെ വെള്ളരിമല വില്ലേജില്‍ മുണ്ടക്കൈലുണ്ടായ ഉരുള്‍പൊട്ടലില്‍ ദുരിതത്തിലായവര്‍ക്ക് തൃശൂര്‍ ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ സഹായം എത്തിക്കുന്നു. അയ്യന്തോള്‍ കളക്ടറേറ്റിലുള്ള അനക്സ് ഹാളില്‍ സഹായ കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. ജൂലൈ രാവിലെ 8 മുതല്‍ രാത്രി 8 വരെ സഹായങ്ങള്‍ സ്വീകരിച്ച് തുടങ്ങും. 
 
വസ്ത്രങ്ങള്‍, ഭക്ഷ്യ വസ്തുക്കള്‍, കുടിവെള്ളം തുടങ്ങിയ അവശ്യ സാധനങ്ങള്‍ നല്‍കാന്‍ സന്നദ്ധതയുള്ള വ്യക്തികള്‍, സംഘടനകള്‍ എന്നിവര്‍ കളക്ട്‌റേറ്റ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്ന് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു. ഉപയോഗിക്കാത്ത വസ്ത്രങ്ങളും പായ്ക്ക് ചെയ്ത കേടുവരാത്ത ഭക്ഷ്യവസ്തുക്കളും മാത്രം ലഭ്യമാക്കാന്‍ ശ്രദ്ധിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. 
 
കണ്‍ട്രോള്‍ റൂം- 9447074424, 1077
 
കിറ്റില്‍ ഉള്‍പ്പെടുത്താനുദ്ദേശിക്കുന്ന അവശ്യ സാധനങ്ങള്‍
 
1) അരി, പയര്‍ തുടങ്ങിയ പലവ്യഞ്ജനങ്ങള്‍
 
2) മറ്റ് കേടുവരാത്ത ഭക്ഷ്യസാമഗ്രികള്‍
 
3) പുരുഷന്മാര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവര്‍ക്കുള്ള വസ്ത്രങ്ങള്‍
 
4) പുതപ്പുകള്‍, പായകള്‍, തലയണകള്‍ തുടങ്ങിയ അനുബന്ധ സാമഗ്രികള്‍
 
5) വിവിധ ഇനം പാത്രങ്ങള്‍, ബക്കറ്റുകള്‍
 
6) സോപ്പ്, സോപ്പ് പൊടി, ബ്ലീച്ചിങ് പൗഡര്‍, ടൂത്ത് പേസ്റ്റ്, ബ്രഷ് തുടങ്ങിയവ
 
7) സാനിറ്ററി നാപ്കിന്‍, സ്വട്ടര്‍, റെയിന്‍ കോട്ട്, സ്ലിപ്പര്‍, ടവല്‍, ടോര്‍ച്ച്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article